അഭിമാനമായി സവീറ്റി, ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണ്ണം

ദില്ലിയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. 81 കിലോഗ്രാം ഫൈനലിൽ സവീറ്റി ബൂറയാണ് സ്വർണ്ണം നേടിയത്. ചൈനയുടെ ലിന വാംഗിനെയാണ് സവീറ്റി തോൽപ്പിച്ചത്. 4-3 എന്ന സ്‌കോറിനാണ് ചൈനീസ് താരത്തിനെ ഇന്ത്യൻ താരം ഇടിച്ചിട്ടത്.

ശനിയാഴ്ച നടന്ന 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഗംഗാസ്‌ സ്വർണ്ണം നേടിയിരുന്നു. മംഗോളിയയുടെ ലുത്‌സായിഖാനെയാണ് നീതു പരാജയപ്പെടുത്തിയത്. 5-0 എന്ന സ്‌കോറിനാണ് ഇന്ത്യൻ ബോക്‌സർ മംഗോളിയൻ താരത്തിനെ ഇടിച്ചിട്ടത്.നിലവിലെ കോമൺവെൽത്ത് ചാമ്പ്യനായ നീതു ഗംഗാസിൻ്റെ കന്നി ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു.

ഞായറാഴ്ച നടക്കുന്ന 50 കിലോഗ്രാം ഫൈനലിൽ ലോക ചാമ്പ്യനായ നിഖാത് സരിനും 75 കിലോഗ്രാം ഫൈനലിൽ ഒളിമ്പിക് മെഡൽ ജേതാവുമായ ലവ്‌ലിന ബോർഹെസ് എന്നിവർ ഇന്ത്യക്കായി കളത്തിലിറക്കും. 50 കിലോഗ്രാം വിഭാഗത്തിൽ തുടർച്ചയായ രണ്ടാംതവണയാണ് നിഖാത് സരിൻ ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞതവണ കിരീടം നേടിയിരുന്നു. ഫൈനലിൽ വിജയിച്ചാൽ മേരികോമിനുശേഷം രണ്ട് തവണ ലോകചാമ്പ്യനാകുന്ന റെക്കോർഡും നിഖാത് സ്വന്തമാക്കും.

ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നാല് ഇന്ത്യൻതാരങ്ങളാണ് ഇക്കുറി ഫൈനലിലെത്തിയത്. 2006ൽ ദില്ലിയിൽ നടന്ന ചാമ്പ്യൻഷിപ്പിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ഇന്ത്യൻ താരങ്ങൾ ഫൈനലിൽ കടക്കുന്നത്. അന്ന് നാല് സ്വർണമാണ് ഇന്ത്യൻതാരങ്ങൾ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News