നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും സ്ഥിരമായി ബുദ്ധിമുട്ടിക്കുന്നുണ്ടോ? ചെറിയ പൊടിക്കൈകൾ കൊണ്ട് അസിഡിറ്റിയോട് ബൈ പറയാം…

നമ്മളിൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് നെഞ്ചെരിച്ചിലും, പുളിച്ചുതികട്ടലും. ചില ആഹാരങ്ങൾ കഴിച്ചാൽ ഈ പ്രശ്നം വളരെ ഗുരുതരമായി തന്നെ നമ്മെ വേട്ടയാടാറുണ്ട്. പ്രധാനമായും അസിഡിറ്റി, ദഹനക്കേട് എന്നീ അവസ്ഥകളാണ് നെഞ്ചെരിച്ചിലിലേക്ക് എത്തുന്നത്. അമിതമായി ഭക്ഷണം കഴിക്കുക, കൊഴുപ്പ് നിറഞ്ഞ ഭക്ഷണത്തിന്റെ അമിതോപയോഗം, ദഹിക്കുന്നതിന് മുമ്പ് വീണ്ടും ഭക്ഷണം കഴിക്കുന്നത് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് ദഹനക്കേടിന് കാരണം.

അമിതമായി മസാല ചേര്‍ന്ന ആഹാരവും പുകവലിയും മദ്യപാനവുമെല്ലാം ദഹനക്കേടിനും തുടര്‍ന്നുള്ള പുളിച്ചുതികട്ടലിനും കാരണമാകാം. ആസിഡ് റിഫ്‌ളക്‌സ് എന്നറിയപ്പെടുന്ന ഇത് അന്നാളത്തിനെ അസ്വസ്ഥമാക്കും. അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിലും, പുളിച്ചുതികട്ടലും ഓർത്തു ഇനി ടെൻഷനടിക്കേണ്ട. ചില പൊടിക്കൈകളിലൂടെ ഈ പ്രശ്നങ്ങളെ എളുപ്പത്തിൽ പരിഹരിക്കാം.

നെഞ്ചെരിച്ചിൽ പരിഹരിക്കാൻ;

  • ഗ്രാമ്പൂ പൊടിച്ചത് കരിക്കിൻ വെള്ളത്തിൽ ചാലിച്ച് കഴിക്കാം
  • മല്ലിയിട്ട് തിളപ്പിച്ച വെള്ളം ശീലമാക്കാം
  • പെരുംജീരകം, മല്ലി എന്നിവ ചവച്ചിറക്കുന്നത് നല്ലതാണ്
  • പൊടിച്ച ചുക്കിലേക്ക് പഞ്ചസാര ചേർത്ത് കഴിക്കാം
  • ഭക്ഷണശേഷം മോര് വെള്ളം കുടിക്കാം
    ഇത്തരം കാര്യങ്ങളൊക്കെ നെഞ്ചെരിച്ചിൽ മാറ്റാൻ സഹായിക്കും

പുളിച്ചുതികട്ടൽ മാറാൻ;

  • തേനും പഞ്ചസാരയും മലര്‍പ്പൊടിയില്‍ ചേര്‍ത്ത് കഴിക്കാം
  • മല്ലിവെള്ളം ഇടക്കിടെ കുടിക്കാം
  • എരിവ്, പുളി, മസാല ചേര്‍ന്ന ആഹാരങ്ങളുടെ അമിതമായ കുറക്കാം
  • തക്കാളി, കാപ്പി, ഉള്ളി എന്നിവയുടെ ഉപയോഗം പരമാവധി കുറക്കാം

പലപ്പോഴും നിയന്ത്രണമില്ലാതെ നമ്മള്‍ കഴിക്കുന്ന ആഹാരം നമ്മുടെ വയറിന് പണി തരാറുണ്ട്. വയറിന്റെ ആരോഗ്യം നന്നായിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കൺട്രോളില്ലാതെ ഭക്ഷണം കഴിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വന്തം വയറിന് പറ്റുന്നതും, പറ്റാത്തതുമായ ഭക്ഷണങ്ങളെയും തിരിച്ചറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News