എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം! എന്‍റെ കാലുകള്‍ ഇനിയും കാണിക്കും; മോശം കമന്റിട്ടവര്‍ക്ക് കിടിലന്‍ മറുപടിയുമായി സയനോര

തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ കമന്റിടുന്നവര്‍ക്കെതിരെ പ്രതികരണവുമായി ഗായിക സയനോര ഫിലിപ്. തന്റെ പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ചിലര്‍ അധിക്ഷേപ കമന്റുമായി രംഗത്തെത്തിയത്.

Also Read : സമയം ആവശ്യമാണ്, പഠനകാലയളവാണിത്; കെ എസ് ഭരതിനെ പിന്തുണച്ച് രാഹുല്‍ ദ്രാവിഡ്

എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ലെന്നും എന്റെ ജീവിതം എന്റെ ഇഷ്ടമാണെന്നും താരം കുറിച്ചു.

‘ഈ പേജില്‍ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ഥന. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം! ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങള്‍ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല. Live and let live! ഇതിന്റെ അര്‍ഥം മനസ്സിലാകാത്ത ഒരാള്‍ ആണ് നിങ്ങളെങ്കില്‍ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല’, സയനോര കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News