സൈബര്‍ ആക്രമണം നടത്തുന്നവര്‍ കുളിമുറിയില്‍ ഒളിച്ചിരിക്കുന്നവരെ പോലെ, എൻ്റെ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല: സയനോര

അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക സയനോര എടുത്ത നിലപാടിനെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണങ്ങൾക്ക് തുല്യമായിരുന്നു ഈ വിമർശങ്ങൾ എല്ലാം. ഇപ്പോഴിതാ മുൻപ് താൻ നേരിട്ട സൈബർ ആക്രമണങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് സയനോര. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സയനോരയുടെ വെളിപ്പെടുത്തൽ.

സയനോര പറഞ്ഞത്

ALSO READ: “ഈ വർഷത്തോടെ കേരളം സമ്പൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറും”; മന്ത്രി വീണാ ജോര്‍ജ്ജ്

ആദ്യമൊക്കെ മോശം കമന്റുകള്‍ കാണുമ്പോള്‍ കരയുമായിരുന്നെന്ന് പറയുന്ന സയനോര, ദൈനം ദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിച്ചു തുടങ്ങിയത് കൊണ്ട് എപ്പോഴും പ്രതികരിക്കുമായിരുന്നെന്നും ഇപ്പോള്‍ അതിനോടെല്ലാം സമരസപ്പെട്ടുവെന്നാണ് പറയുന്നത്. വളരെ തരം താണ രീതിയിലാണ് അവര്‍ സംസാരിക്കുന്നതെന്നും ഫേക്ക് അക്കൗണ്ടിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ കുളിമുറിയില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക് തുല്യരാണെന്നും സയനോര കൂട്ടിച്ചേര്‍ത്തു.

ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും എഴുതാമെന്ന മട്ടിലാണ് ഇപ്പോഴത്തെ സൈബര്‍ ഇടങ്ങള്‍. എനിക്ക് വ്യക്തിപരമായി ഒരുപാട് സൈബര്‍ അക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ മാത്രമല്ല, ഏഴു വയസുള്ള എന്റെ കുഞ്ഞിനേയും അവര്‍ വെറുതെ വിട്ടില്ല. ആദ്യമൊക്കെ ഇത്തരം മോശം കമന്റുകള്‍ കാണുമ്പോള്‍ കരയുമായിരുന്നു. ദൈനം ദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിച്ചു തുടങ്ങിയത് കൊണ്ട് എപ്പോഴും പ്രതികരിച്ചു കൊണ്ടേയിരുന്നു.

ALSO READ: തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കാൻ ‘അയ്യർ ഇൻ അറേബ്യ’ എത്തുന്നു! വൈറലായി ട്രെയിലർ

ഇപ്പോള്‍ പക്ഷേ, അതിനോടെല്ലാം സമരസപ്പെട്ടു. വളരെ മോശപ്പെട്ട തരം താണ രീതിയിലാണ് അവര്‍ സംസാരിക്കുന്നത്. അവരെയൊക്കെ മനുഷ്യരായോ മൃഗങ്ങളായോ കാണാന്‍ കഴിയില്ല. അങ്ങനെയുള്ളവരെ എന്തിനാണ് നമ്മുടെ സന്തോഷവും സ്വാതന്ത്ര്യവും ഇല്ലാതാക്കാന്‍ അനുവദിക്കുന്നത്? ഫേക്ക് അക്കൗണ്ടിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ കുളിമുറിയില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക് തുല്യരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News