സൂര്യകുമാറും സൂര്യാന്‍ഷ് ഷെഡ്ജെയും അജിങ്ക്യ രഹാനെയും തിളങ്ങിയ കലാശപ്പോരില്‍ മധ്യപ്രദേശിനെ തറപറ്റിച്ച് സയ്യിദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി മുംബൈ. അഞ്ച് വിക്കറ്റിന് ആണ് മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 8 വിക്കറ്റിന് 174 റണ്‍സാണെടുത്തത്. മുംബൈ 17.5 ഓവറില്‍ 5 വിക്കറ്റിന് 180 റണ്‍സെടുത്ത് വിജയിച്ചു.
സൂര്യകുമാര്‍ 48, രഹാനെ 37, ഷെഡ്ജെ 36 എന്നിവരാണ് മുംബൈ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. മുംബൈയുടെ ത്രിപുരേഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. മധ്യപ്രദേശ് ക്യാപ്റ്റനായ രജത് പാട്ടീദാര്‍ 81 റണ്‍സ് എടുത്തെങ്കിലും വിജയിക്കാനായില്ല. മധ്യപ്രദേശിന്റെ, ഡയസ്, താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
Read Also: ജെമീമയും മന്ദാനയും കൊടുങ്കാറ്റായി; കരീബിയന്‍സിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍
ഷെഡ്ജെ 15 പന്തിലാണ് 36 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. അഥര്‍വ അങ്കോലേക്കറിനൊപ്പം 19 പന്തില്‍ 51 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തി. മുംബൈയുടെ രണ്ടാം സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം ആണിത്.
Key Words: syed mustaq ali trophy, mumbai
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here