ഹരിത പതാകയ്ക്ക് കീഴില്‍ നിന്നാല്‍ സ്വര്‍ഗത്തിന്റെ തണല്‍ കിട്ടും; മുസ്ലീംലീഗ് ആത്മീയ പാര്‍ട്ടി കൂടിയാണെന്ന് സാദിഖലി തങ്ങള്‍

മുസ്ലീം ലീഗ് ആത്മീയ പാര്‍ട്ടി കൂടിയാണെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. ഹരിത പതാകയ്ക്ക് കീഴില്‍ നിന്നാല്‍ സ്വര്‍ഗത്തിന്റെ തണല്‍ കിട്ടുമെന്നും പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ടു പോകണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറം ആലത്തിയൂര്‍ ലീഗ് ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

Also Read : 96-ാം വയസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്; നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്യായനി അമ്മ വിടപറഞ്ഞു

‘പ്രതിസന്ധികള്‍ വന്നു കൊണ്ടിരിക്കും. അതില്‍ പതറി നമ്മള്‍ പിന്നോട്ട് പോകാന്‍ പാടില്ല. പതറാതെ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കണം. നമ്മുടെ നേതാക്കന്മാര്‍ ഏല്‍പ്പിച്ച ഈ ഹരിത പതാകയുടെ തണല്‍ നമുക്ക് എന്നുമുണ്ടാകും. ഹര്‍ഷിന്റെ തണലിലേക്ക് വരെ അത് മുസ്ലീം സമുദായത്തെ നയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുക’ തങ്ങള്‍ പറഞ്ഞു.

അതേസമയം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് സമസ്ത മുശാവറ യോഗത്തില്‍ ഉയര്‍ന്നത്. സാദിഖലി തങ്ങള്‍ക്ക് പരാതി നല്‍കുന്നതിലൂടെ വിട്ടുവീ‍ഴ്ചയില്ലാത്ത നിലപാട് സ്വികരിക്കാനാണ് സമസ്ത തീരുമാനം. ഇതോടെ സമസ്ത-ലീഗ് ബന്ധം കൂടുതല്‍ വഷളാവുകയാണ്.

Also Read : ഇന്ന് നിര്‍ണായകം; ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

പി എം എ സലാമിനെതിരെ നിലപാട് കടുപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് സമസ്ത സാദിഖലി തങ്ങളെ കണ്ട് പരാതിപെടാന്‍ തീരുമാനിച്ചത്. ഇതിനായി മുശാവറ അംഗങ്ങളായ നാലു പേരെ നിയോഗിച്ചത്. അടുത്ത കാലത്ത് ഒന്നും ലീഗ് കൈകൊള്ളാത്ത സമീപനമാണ് ഇപ്പോള്‍ ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് എന്നാണ് മുശാവറ യോഗം വിലയിരുത്തിത്.

നേതാക്കളെ അപമാനിക്കുന്ന നിലപാട് തിരുത്തപ്പെടണം എന്നും യോഗം വിലയിരുത്തി. സമസ്ത പോഷക സംഘടന നേതാക്കള്‍ സലാമിനെതിരെ നല്‍കിയ പരാതി സാദിഖലി തങ്ങള്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നേരിട്ട് പരാതി നല്‍കാനുള്ള സമസ്ത തീരുമാനം.

സി ഐസി വിഷയത്തിലും പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കാനുള്ള തീരുമാനം ലീഗിനുള്ള സമസ്തയുടെ മറുപടി കൂടിയാണ്. മുശാവറ അംഗങ്ങള്‍കൂടി സലാമിനെതിരെ പരാതി ഉന്നയിച്ചതാടെ സമസ്ത ലീഗ് ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News