എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ: കേരളത്തിലെ വേക്കന്‍സികള്‍, സിലബസ് അറിയാം

sbi-clerk-exam-2024

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷാ വിജ്ഞാപനം പുറത്തായതോടെ കേരളത്തില്‍ എത്ര ഒഴിവുകളുണ്ട് എന്നതാണ് ഉദ്യോഗാര്‍ഥികള്‍ അന്വേഷിക്കുന്നത്. തിരുവനന്തപുരം സര്‍ക്കിളില്‍ 426 ഒഴിവുകളാണുള്ളത്. 12 ബാക്ക് ലോഗ് വേക്കന്‍സികളുമുണ്ട്.
ലക്ഷദ്വീപില്‍ രണ്ട് ഒഴിവുകളാണുള്ളത്. ചെന്നൈ സര്‍ക്കിളില്‍ 336ഉം ബെംഗളൂരുവില്‍ 50ഉം വേക്കന്‍സികളുമുണ്ട്. ബെംഗളൂരുവില്‍ 203 ബാക്ക് ലോഗ് വേക്കന്‍സികളുമുണ്ട്. രാജ്യത്താകെ 13,735 വേക്കന്‍സികളാണുള്ളത്. 609 ബാക്ക് ലോഗ് വേക്കന്‍സിയുമുണ്ട്.

സിലബസ് (പ്രിലിമിനറി)

ഇംഗ്ലീഷ്- 30 മാര്‍ക്ക്- 30 ചോദ്യങ്ങള്‍- 20 മിനുട്ട്
ന്യൂമെറിക്കല്‍ എബിലിറ്റി- 35 മാര്‍ക്ക്- 35 ചോദ്യം- 20 മിനിറ്റ്
റീസണിങ് എബിലിറ്റി- 35 മാര്‍ക്ക്- 35 ചോദ്യം- 20 മിനിറ്റ്

Read Also: പതിനായിരക്കണക്കിന് വേക്കന്‍സികള്‍; ഉദ്യോഗാര്‍ഥികളേ ഒരുങ്ങിക്കോളൂ ഈ പരീക്ഷയ്ക്ക്

100 ചോദ്യങ്ങളാണുള്ളത്. 100 മാര്‍ക്ക്. ഒരു മണിക്കൂറാണ് സമയം. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാര്‍ക്കാണ് കുറയ്ക്കുക.

ജനുവരി ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രിലിമിനറി പരീക്ഷ ഫെബ്രുവരിയില്‍ നടക്കും. മെയ്ന്‍ പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News