എസ്ബിഐക്ക് എതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതരാം യെച്ചുരി. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന ദിവസം മുതല്‍ ഇതുവരെ എസ്ബിഐ ഒന്നും ചെയ്തിട്ടില്ല. സമയപരിധി അവസാനിക്കുന്നതിന് ഒരു ദിവസം മുന്‍പാണ് എസ്ബിഐ ആവശ്യം അറിയിച്ചത്.
വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്തു വരാതിരിക്കാന്‍ എസ്ബിഐക്ക്‌മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് വിശദാംശങ്ങള്‍ പുറത്തുവരാന്‍ ആഗ്രഹിക്കുന്നില്ല.
എസ്ബിഐയുടെ ആവശ്യം സ്വീകാര്യമല്ല. എസ്ബിഐ വിശദാംശങ്ങള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയില്ലെങ്കില്‍ അത് കോടതിയലക്ഷ്യമാണ്. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇന്ന് ശ്രമിച്ചിരുന്നു. എന്തിനാണ് എസ്ബിഐ അവസാന ദിവസം വരെ കാത്തിരുന്നത്. എസ്ബിഐയുടെ നീക്കം മോദി സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ALSO READ: മരണവീട്ടിൽ കളിചിരിയുമായി പ്രതിപക്ഷനേതാവ്; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ
തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങള്‍ കൈമാറാനുള്ള തീയതി നാളെ അവസാനിക്കും. നാളേക്കകം വിവരങ്ങള്‍ കൈമാറണം. ഇല്ലെങ്കില്‍ കോടതി അലക്ഷ്യമെന്നും യെച്ചുരി എക്‌സില്‍ കുറിക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here