ഇലക്ടറൽ ബോണ്ട്; എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ

തെരഞ്ഞെടുപ്പ് ബോണ്ടിന്റെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിവരങ്ങൾ കൈമാറാൻ സുപ്രിംകോടതി അനുവദിച്ച സമയം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് എസ്ബിഐ നടപടി. അതേ സമയം നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകുമെന്നത് കേന്ദ്ര സർക്കാരിന് പ്രതിസന്ധിയാണ്.

Also Read: ‘വിവരമില്ലാത്ത സ്ത്രീ, വെല്ലുവിളിക്കുന്നു ആര്‍എല്‍വിയുടെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ കാണിക്കൂ’:സ്നേഹ

ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍, ഓരോ ബോണ്ടിന്‍റെയും യുണീക് നമ്പര്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷനു കൈകമാറാന്‍ എസ്ബിഐയോട് നിർദേശം നൽകിയിരുന്നത്. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്ട്രീയ പാർട്ടികളുടെ പേരുകളും മാത്രമായിരുന്നു എസ്ബിഐ നേരത്തെ കൈമാറിയത്. ഇതിനു പിന്നാലെ കോടതി രൂക്ഷമായി വിമർശിക്കുകയും വിവരങങ്ങൾ കൈമാറണമെന്ന് കർശന നിർദേശം നൽകിയതോടെയുമാണ് എസ്ബിഐ വിവരങ്ങൾ കൈമാറിയത്. ആൽഫ ന്യൂമേറിക്കൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്.

Also Read: ‘സത്യഭാമയെപോലെയുള്ള വിഷജീവികളെ പ്രതിരോധിക്കണം; ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്ഐ കേരളത്തിലുടനീളം വേദിയൊരുക്കും’: വി കെ സനോജ്

അതേസമയം 2018 മുതലുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സിറ്റിസെന്‍സ് റൈറ്റ് ട്രസ്റ്റ് ഹര്‍ജി നൽകിയിട്ടുണ്ട്. 40000 കോടി രൂപ മൂല്യമുള്ള ബോണ്ടുകള്‍ 2018 മാര്‍ച്ചിനും 2019 ഏപ്രിലിനും ഇടയില്‍ വിറ്റുവെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. നിലവില്‍ 2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങള്‍ പുറത്തു വിടാനാണ് സുപ്രീം കോടതി നിര്‍ദേശമുള്ളത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News