12,987 കോടി പ്രതീക്ഷിച്ചു; എസ്ബിഐയുടെ അറ്റാദായം 9,163 കോടിയായി

SBI

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യയുടെ (എസ്ബിഐയുടെ) അറ്റാദായത്തില്‍ 35 ശതമാനം ഇടിവെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ 14,205 കോടി രൂപയായിരുന്നു. അതില്‍ നിന്ന് 9,164 കോടി രൂപയായി കുറഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ALSO READ ;‘ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന, കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റ് ആകും ഇത്തവണത്തേത്’: മന്ത്രി കെ എൻ ബാലഗോപാൽ

ബാങ്കിന്റെ അറ്റാദായത്തെ ബാധിച്ചത് ഉയര്‍ന്ന പെന്‍ഷന്‍ ചെലവും ശമ്പള പരിഷ്‌കരണവുമാണ്. 7,100 കോടി രൂപയാണ് ഇത്തവണ വേതനം പരിഷ്‌കരിക്കുന്നതിനും പെന്‍ഷന്‍ ചെലവുകള്‍ക്കുമായി നീക്കിവെച്ചത്.

ALSO READ ;‘വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട്’, ‘മരണം തമാശയല്ല ഇത് നാണക്കേട്’, പൂനം പാണ്ഡെക്കെതിരെ നടിമാർ രംഗത്ത്

പലിശയിനത്തിലെ വരുമാനം 39,815 കോടി രൂപയാണ്. നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 3.14 ശതമാനത്തില്‍നിന്ന് 2.42 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ALSO READ;മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട സംഭവം; അധ്യാപകയെ പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ

നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ബാങ്ക് 12,987 കോടി രൂപ അറ്റാദായം നേടുമെന്നായിരുന്നു അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. വെള്ളിയാഴ്ച ബിഎസ്ഇയില്‍ എസ്ബിഐയുടെ ഓഹരി വില 650.40 രൂപയിലാണ് ക്ലോസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News