ഇലക്ടറല്‍ ബോണ്ട് കേസ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എസ്ബിഐ

ഇലക്ടറല്‍ ബോണ്ട് കേസ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്ബിഐ. എസ് ബി ഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഫെബ്രുവരി 15 വരെയുള്ള ബോണ്ടുകളുടെ വിവരം കൈമാറി.

22,217 ബോണ്ടുകള്‍ ആകെ വിറ്റുവെന്നും ഇതില്‍ 22030 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 2019 മുതല്‍ 2024 ഫെബ്രുവരി വരെയുള്ള ഇലക്ടറല്‍ ബോണ്ടുകളാണ് 22,217 എണ്ണം. 2019 ഏപ്രില്‍ ഒന്നിനും 11-നുമിടയില്‍ 3346 ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്.

ഇതില്‍ 1609 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി. 2019 ഏപ്രില്‍ 12-നും, 2024 ഏപ്രില്‍ 15-നുമിടയില്‍ 18,871 ബോണ്ടുകള്‍ വാങ്ങി. ഇക്കാലയളവില്‍ 20,421 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി. ആരൊക്കെ എത്രയൊക്കെ ബോണ്ടുകൾ വാങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്ന് എസ്ബിഐ സുപ്രീംകോടതിയെ അറിയിച്ചു.

Also Read : ‘കോൺഗ്രസിന്റെ കള്ളക്കളിയാണ് വ്യക്തമാകുന്നത്, ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കരുത്’: കെ ടി ജലീൽ എംഎൽഎ

തെരഞ്ഞെടുപ്പ് കമ്മീഷന് പെൻഡ്രൈവിലാണ് വിവരങ്ങൾ കൈമാറിയത്. ഇതിലെ രണ്ടു പിഡിഎഫ് ഫയലുകൾക്ക് പാസ്‌‍‌വേഡ് നൽകിയിട്ടുണ്ടെന്നും എസ്ബിഐ പറയുന്നു. 2019 എപ്രിൽ മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങളാണ് പെൻഡ്രൈവിലുള്ളത്.

ഏത് രാഷ്ട്രീയ പാർട്ടി എത്ര ബോണ്ടുകൾ ഏതൊക്കെ തീയതികളിൽ പണമാക്കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് എസ്ബിഐ ഇക്കാര്യം വിശദീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News