ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ പ്രതികളെ വിട്ടയച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി. കേസിലെ പ്രതി അഭിഭാഷകനാണെന്നും കുറ്റം തെളിയിക്കപ്പെട്ടതിന് ശേഷവും നിയമ പരിശീലനത്തിനുള്ള ലൈസന്‍സ് നല്‍കാമോയെന്നും സുപ്രീംകോടതി ചോദിച്ചു. അഭിഭാഷകവൃത്തി മഹത്തായ തൊഴിലായാണ് കരുതിരുന്നതെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
കേസിലെ പ്രതി രാധേഷ്യം ഷായാണ് നിലവില്‍ അഭിഭാഷകവൃത്തിയില്‍ തുടരുന്നത്. ഷായ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ റിഷി മല്‍ഹോത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് കൂടാതെ ജയിലിലെ പരിഷ്‌ക്കരണ പരിപാടികളില്‍ പങ്കെടുത്ത് ഷാ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയ കാര്യവും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. വിദ്യാഭാസത്തിലും ഷാ മുന്നിലാണ്. സയന്‍സ്, ആര്‍ട്‌സ്, ഗ്രാമീണ വികസനം എന്നിവയില്‍ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയിട്ടുമുണ്ട്. ഇതിന് പുറമേ പാരാലീഗല്‍ വോളന്‍ഡിയറായും കീഴ്‌ക്കോടതികളിലെ മോട്ടോര്‍ വാഹനാപകട ലോയറായും ജോലി ചെയ്ത കാര്യവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് പ്രതിയായ ഒരാള്‍ക്ക് നിയമവൃത്തി പ്രാക്ടീസ് ചെയ്യാന്‍ എങ്ങനെ ലൈസന്‍സ് ലഭിക്കുന്നുവെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ ചോദ്യം ഉന്നയിച്ചത്.
ഷാ കുറ്റവാളിയാകുന്നതിന് മുന്‍പ് തന്നെ അഭിഭാഷകന്‍ ആയിരുന്നുവെന്നും ഇപ്പോള്‍ പ്രാക്ടീസ് വീണ്ടും തുടരുന്നു എന്നുമാണ് ഇതിന് മറുപടിയായി അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഷാ പ്രതിയാണെന്നും അതിന് സംശയമില്ലെന്നും ജസ്റ്റിസ് ഭൂയാന്‍ പറഞ്ഞു. തന്റെ ശിക്ഷ മുഴുവന്‍ ഷാ അനുഭവിച്ചു കഴിഞ്ഞു എന്ന മല്‍ഹോത്രയുടെ വാദത്തെ ജസ്റ്റിസ് നാഗരത്‌നയും എതിര്‍ത്തു.
also read- കെ എം ബഷീറിന്റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യ നിലനില്‍ക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here