മണിപ്പൂരില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഇന്ന് പരിഗിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മണിപ്പൂരില്‍ സമാധാനത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഒരുക്കൂട്ടം ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
also read- അസ്ഫാക് സമാന കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ?; വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്; കസ്റ്റഡിയില്‍ വാങ്ങും
കേസില്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. കേസ് സിബിഐയ്ക്ക് കൈമാറിയെന്നും മണിപ്പൂരിന് പുറത്ത് വിചാരണ നടത്താനുള്ള ശുപാര്‍ശയും കോടതിയെ ഇന്ന് അറിയിക്കും. സമാധാനത്തിനായി സ്വീകരിച്ച നടപടികളും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിക്കും.
also read- കൊല്ലത്ത് ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് യുവാവ് മരിച്ചു
ഹര്‍ജികള്‍ ജൂലൈ 28ന് വാദം കേള്‍ക്കേണ്ടതായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെയ്ക്കുകയായിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന് ശുപാര്‍ശ നല്‍കിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here