മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സിബിഐക്കാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഉച്ചയ്ക്ക് കേസ് പരിഗണിക്കുന്നതുവരെ മൊഴി എടുക്കരുതെന്നാണ് നിര്‍ദേശം.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്നലെയാണ് അതിജീവിതകള്‍ ഹര്‍ജി നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും അതിജീവിതകള്‍ ഉന്നയിച്ചിരുന്നു.
Also read- രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് കേരളത്തിൽ തുടക്കം
അതിജീവിതകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്. കേസ് സിബിഐക്ക് വിടരുതെന്ന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റി. കേസ് ഇന്ന് ഉച്ചയോടെ പരിഗണിക്കാനിരിക്കെയാണ് അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സിബിഐക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here