സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ചില ജഡ്ജിമാര്‍ ഇന്ത്യ വിരുദ്ധ സംഘത്തിന്‍റെ ഭാഗമായിരുന്നുവെന്ന ഗുരുതരമായ ആരോപണം കഴിഞ്ഞ ദിവസം കേന്ദ്ര നിയമന്ത്രി കിരണ്‍ റിജ്ജിജു ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷ പാര്‍ടികളെ പോലെയാണ് ജഡ്ജിമാര്‍ പെരുമാറുന്നത്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നായിരുന്നു നിയമന്ത്രിയുടെ ആരോപണം. അതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും 350 അഭിഭാഷകര്‍ കേന്ദ്ര നിയമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രസ്താവന ഇറക്കി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യവിരുദ്ധമാകുന്നത് എങ്ങനെയെന്ന് പ്രസ്താവനയില്‍ അഭിഭാഷകര്‍ ചോദിക്കുന്നു. സര്‍ക്കാരിനെയോ, മന്ത്രിമാരെയോ ആരും വിമര്‍ശിക്കരുത് എന്നതാണ് മന്ത്രി നല്‍കുന്ന സന്ദേശം. ഇത് അംഗീകരിക്കാനാകില്ലെന്ന് അഭിഭാഷകരുടെ പറയുന്നു.
ഉന്നത പദവിയില്‍ ഇരുന്നുകൊണ്ട് ഒരു വ്യക്തി പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് കേന്ദ്ര നിയമന്ത്രി നടത്തിയതെന്നും, ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here