ഡ്രഡ്ജര്‍ അഴിമതി; മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉള്‍പ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വിജിലന്‍സ് അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

also read- ‘ക്രിട്ടിക്കല്‍ ഐസിയുവില്‍ ആണ്; ഫാമിലി തീരുമാനിക്കട്ടെയെന്നാണ്’; സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി മേജര്‍ രവി

ഡ്രഡ്ജര്‍ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ നെതര്‍ലന്റ്സ് ആസ്ഥാനമായ കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയ ഇടപാടില്‍ അഴിമതി ഉണ്ടെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. സാങ്കേതിക സമിതിയെപ്പോലും മറികടന്ന് ഇടപാടിന് ജേക്കബ് തോമസ് ഒത്താശ ചെയ്തെന്നാണ് കണ്ടെത്തല്‍. എന്നാല്‍, സെന്‍ട്രല്‍ പര്‍ച്ചേസിംഗ് കമ്പനിയുടെ തീരുമാനപ്രകാരമാണ് ഇടപാടെന്ന ജേക്കബ് തോമസിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.

also read- വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികള്‍ ഓടി രക്ഷപ്പെട്ടു

ഈ ഉത്തരവിന് എതിരെയാണ് സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പല നിര്‍ണായക വിവരങ്ങളും ജേക്കബ് തോമസ് മറച്ചുവച്ചെന്നതടക്കമുള്ള വാദങ്ങളാണ് സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News