പ്രത്യേക സാഹചര്യങ്ങളിൽ വിവാഹമോചനത്തിനായി 6 മാസം കാത്തിരിക്കേണ്ട; നിർണ്ണായക വിധിയുമായി സുപ്രീം കോടതി

വിവാഹമോചനത്തിനായി വൈവാഹിക നിയമങ്ങൾ പ്രകാരം ആവശ്യപ്പെടുന്ന 6 മാസത്തെ കാത്തിരിപ്പ് കാലയളവിന്റെ ആവശ്യകത ഒഴിവാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വീണ്ടും കൂട്ടിയോജിക്കാൻ കഴിയാത്ത തരത്തിലുള്ള വൈവാഹിക ബന്ധത്തിൻ്റെ തകർച്ചയുടെ അടിസ്ഥാനത്തിൽ വിവാഹബന്ധം പിരിച്ചുവിടാമെന്ന് തിങ്കളാഴ്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന, എ.എസ്. ഓക്ക, വിക്രം നാഥ്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13B പ്രകാരമുള്ള ആറുമാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കേണ്ടതുണ്ടോ എന്ന കാര്യമാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന വിധി. പുതിയ ഉത്തരവോടെ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ നിർബന്ധിത കാലയളവ് പ്രത്യേക സാഹചര്യങ്ങളിൽ ഒഴിവാക്കാനാകും.

ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം പ്രത്യേക പരിഗണന നൽകി വിവാഹബന്ധം വേർപെടുത്താൻ കഴിയില്ലെന്നും പരസ്പരമുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലാവധി വേണമെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. എന്നാൽ നിബന്ധനകൾക്ക് വിധേയമായി വിവാഹമോചനത്തിന് അനുമതി നൽകാവുന്നതാണ് എന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News