കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ വിജയം

കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ വിജയം. സാമ്പത്തിക ഫെഡറലിസത്തെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിക്കുന്നതാണ് സുപ്രീംകോടതി തീരുമാനം. രാജ്യത്തെ അതി സുപ്രധാനമായ ഭരണഘടനാ പരിശോധനയ്ക്കാണ് ഹര്‍ജി വഴിവെക്കുക.

കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധിയില്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നത്. ഇതിനെതിരായാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 145(3) പ്രകാരം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് സുപ്രീം കോടതി വിട്ടത്.പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാങ്ങളുടെ നിരന്തര ആവശ്യങ്ങള്‍ കൂടിയാണ് സുപ്രീം കോടതി പരിശോധിക്കാന്‍ തയ്യാറാകുന്നത്.

ഇതിലൂടെ മറ്റൊരു രാഷ്ട്രീയ, നിയമ പോരാട്ടത്തിന് കൂടിയാണ് കേരളം രാജ്യത്ത് വഴിതുറക്കുന്നത്. ഇലക്ട്രല്‍ ബോണ്ടിനു ശേഷം മറ്റൊരു രാഷ്ട്രീയ വിജയം കൂടിയാണ് സിപിഐഎം ഇതിലൂടെ നേടുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ കടമെടുക്കുന്നതും, പബ്ലിക് അക്കൗണ്ടുകളില്‍ നിന്ന് ഉണ്ടാകുന്ന ബാധ്യതകളും കടമെടുപ്പ് പരിധിയില്‍ വരുമോ എന്നത് ഭരണഘടനാ ബെഞ്ച് പരിശോധിക്കും.

Also Read :ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293 ഇതുവരെ സുപ്രീം കോടതിയുടെ ആധികാരിക നിയമ പരിശോധനകള്‍ക്ക് വിധേയമായിട്ടില്ല. ഇതുകൂടി പരിഗണിച്ചാണ് വിഷയം ഭരണഘടന ബെഞ്ചിന് സുപ്രീം കോടതി വിട്ടത്. സര്‍ക്കാരില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും കടമെടുക്കുന്നതിന് ഭരണഘടനയുടെ 293 ആം വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്നുണ്ടോയെന്നതും സുപ്രീം കോടതി പരിശോധിക്കും.

കേന്ദ്രത്തിന് അത് എത്രത്തോളം നിയന്ത്രിക്കാനാകും എന്നതാണ് മറ്റൊരു നിയമ പ്രശ്‌നം.കേരളം സുപ്രീം കോടതിയില്‍ നല്‍കിയ പരാതി പിന്‍വലിച്ചാല്‍ പണം തരാമെന്ന നിലപാടിലായിരുന്നു കേന്ദ്രം.ഈ പിടിവാശിയെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു സുപ്രീം കോടതി. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വന്നതും കേരളത്തിന്റെ വിജയമാണ്. കേരളം ഉന്നയിച്ച വാദങ്ങള്‍ കൃത്യമായിരുന്നു എന്നാണ് ഭരണഘടനാ ബെഞ്ചിലേക്ക് കേസ് വിട്ടതിലൂടെ തെളിയുന്നതും.

ഹര്‍ജി ഭരണഘടനാ ബെഞ്ചിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വാദങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവരികയാണ്. രാജ്യത്തെ സാമ്പത്തിക ഫെഡറലിസത്തെ സംബന്ധിച്ച നിര്‍ണ്ണായകമായ കേസായി കേരളത്തിന്റെ വാദങ്ങള്‍ മാറുമെന്ന് ഇതോടെ ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News