ഗ്യാൻവാപി മസ്ജിദിലെ പൂജ തടയണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി മസ്ജിദിലെ പൂജ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാതെ അലഹബാദ് ഹൈക്കോടതി. പള്ളിയുടെ തെക്കേ നിലവറയില്‍ പൂജക്ക് അനുമതി നല്‍കിയ വാരണസി കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരാകരിച്ചത്. പൂജ നടക്കുന്ന പ്രദേശം റിസീവര്‍ ഭരണത്തിലേക്ക് നല്‍കിയ വാരണസി ജില്ലാ കോടതിയുടെ മുന്‍ ഉത്തരവ് മസ്ജിദ് കമ്മിറ്റി ചോദ്യം ചെയ്തിരുന്നില്ല. ഇത് ചോദ്യം ചെയ്യാത്തിടത്തോളം കാലം പൂജക്കുള്ള അനുമതിയും ചോദ്യം ചെയ്യാനാകില്ലന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

ALSO READ: വീഴാതെ തണ്ണീർക്കൊമ്പൻ, വീണ്ടും മയക്കുവെടി വെച്ചു, കുങ്കിയാനകളും അനിമൽ ആംബുലസും സജ്ജം

അതേസമയം, ഇതുകൂടി ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിക്കുമെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയതോടെ ഇതിനായി ഫെബ്രുവരി 6 വരെ കോടതി സമയം അനുദിച്ചു. ക്രമസമാധാന നില ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഗ്യാന്‍വ്യാപി മസ്ജിദിന്റെ ബേസ്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടത്തിയിരുന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളില്‍ പൂജ നടത്തുകയും ഇതിന് പിന്നാലെ പിന്നാലെ ഇന്നും പൂജ നടത്തുകയുമായിരുന്നു. ജില്ലാ കോടതിവിധിക്ക് പിന്നാലെയായിരുന്നു പൂജ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News