മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച സംഭവം; യുപി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി.

ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികള്‍ മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി. മുസഫര്‍നഗര്‍ പൊലീസിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കേസിന്റെ പുരോഗതി അറിയിക്കാനും ഇരയാക്കപ്പെട്ട കുട്ടിയുടെ സംരക്ഷണത്തിനായി പൊലീസ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനാവശ്യപ്പെട്ടുമാണ് നോട്ടീസ്. സെപ്റ്റംബര്‍ 25നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

also read- സനാതന ധർമ പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; തക്കതായ മറുപടി നൽകണം

കേസില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് തുഷാര്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് അഭയ് എസ് ഓക, പങ്കജ് മിതാല്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, പ്രത്യേകിച്ച് മതന്യൂനപക്ഷ വിഭാഗങ്ങളിലുള്‍പ്പെടുന്ന കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കൃത്യമായ മാര്‍ഗരേഖകള്‍ കൊണ്ടുവരണമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

also read- കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണം; പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്

കഴിഞ്ഞ 24നാണ് മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ അധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളെക്കൊണ്ട് മുഖത്തടിപ്പിച്ചത്. ക്ലാസില്‍ കുട്ടിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയ ശേഷം അധ്യാപിക തൃപ്ത ത്യാഗി മറ്റ് കുട്ടികളോട് മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്ത് അടിക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News