ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും എഎപി എംപി സഞ്ജയ് സിംഗിനും എതിരെയുള്ള ക്രിമിനല്‍ മാനനഷ്ട കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. അഹമ്മദാബാദിലെ വിചാരണ കോടതി നടപടികളാണ് സ്റ്റേ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലായിരുന്നു കേസ്.
ഗുജറാത്തില്‍ നിന്നും കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിംഗ് നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബിആര്‍ ഗവായ് ജസ്റ്റിസ് സന്ദീപ് മെഹ്ത്ത എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം കേസ് ഗുജറാത്ത് ഹൈക്കോടതിയിലേക്ക് മാറ്റാനാണ് നിര്‍ദേശം.
ALSO READ: സമുദ്രാതിർത്തി ലംഘിച്ചു; തമിഴ്നാട്ടിൽ നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ പിടികൂടി ശ്രീലങ്കൻ നാവികസേന
നാലു ആഴ്ചയ്ക്കുള്ളില്‍ കെജ്‌രിവാളിന്റെയും സിംഗിന്റെയും ഹര്‍ജികളില്‍ തീരുമാനമുണ്ടാകണമെന്നാണ് ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. ഹൈക്കോടതിക്ക് മുമ്പില്‍ സ്റ്റേ ആവശ്യപ്പെട്ട് സിംഗ് നല്‍കിയ ഹര്‍ജി നിലനില്‍ക്കേ വിചാരണ കോടതി തുടര്‍ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഗുജറാത്ത് സര്‍വകലാശാലയാണ് ഇരു എഎപി നേതാക്കള്‍ക്കുമെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. സര്‍വകലാശാല രജിസ്ട്രാര്‍ പിയുഷ് പട്ടേലാണ് പരാതിക്കാരന്‍.
ALSO READ: അതിജീവിതയെ പീഡിപ്പിച്ച കേസ്; മുൻ ഗവ.പ്ലീഡർ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യത്തിനുള്ള ഹർജി നൽകി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here