സ്വവർഗലൈംഗികത വരേണ്യവർഗ ആവശ്യം എന്ന വാദം തെറ്റ്; കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതി

സ്വവർഗലൈംഗികത വരേണ്യവർഗ ആവശ്യം എന്ന വാദം തെറ്റെന്ന് സുപ്രീംകോടതി. സ്വവർഗവിവാഹത്തിന്റെ നിയമസാധുതയിൽ വിധി പറയാനിരിക്കെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ഈ നിരീക്ഷണം നടത്തിയത്. നാല് വ്യത്യസ്ത വിധികളാണ് ബെഞ്ച് പറയാനിരിക്കുന്നത്.

ALSO READ: ഇന്ത്യൻ മണ്ണിലെ ചുവന്ന സൂര്യോദയം; ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നിട്ട് ഇന്നേക്ക് 103 വർഷം

രാജ്യത്തെ വിവിധ കോടതികളിൽ നിന്നുള്ള ഹർജികൾ എല്ലാം ഒരുമിച്ച് പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി വാദം കേട്ടത്. ഇന്ത്യ ഒരു വിവാഹ സംസ്കാരമുള്ള നാടാണെന്നും സ്വവർഗ വിവാഹം അനുവദിക്കാനാകില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ‘അർബൻ എലൈറ്റു’കളുടെ വാദമാണ് സ്വവർഗ വിവാഹമെന്നും ആവശ്യമെങ്കിൽ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പാർലമെന്റിൽ ചർച്ച ചെയ്ത് നടപ്പാക്കേണ്ട നിയമനിർമാണങ്ങളിൽ സുപ്രീംകോടതി ഇടപെടരുതെന്നും കേന്ദ്രം കോടതിയോട് അഭിപ്രായപ്പെട്ടിരുന്നു

ALSO READ: പുനഃസംഘടന അത്ര പിടിച്ചില്ല; കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ തമ്മിൽത്തല്ലി

പത്തു ദിവസത്തോളമാണ് കോടതി ഹർജികളിൽ വാദം കേട്ടത്. വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്തി സ്വവർ​ഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി ഇതേ ഹർജിയിൽ മുൻപ് വ്യക്തമാക്കിയിരുന്നു. സ്വവർഗവിവാഹത്തിൽ എതിർപ്പറിയിച്ചുകൊണ്ട് വിവിധ മതസംഘടനകളും രംഗത്തെത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News