അരികൊമ്പൻ വിഷയത്തിൽ കേരളം സമർപ്പിച്ച ഹർജി അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അരികൊമ്പൻ വിഷയത്തിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് കേരളം ഹർജി സമർപ്പിച്ചത്.
അതേസമയം, അരിക്കൊമ്പനെ പിടികൂടാനായി എത്തിച്ച കുങ്കിയാനകളെ ചിന്നക്കനാലിൽ നിന്ന് മാറ്റി. കുങ്കിയാനകളെ കാണാൻ വരുന്ന വിനോദസഞ്ചാരികൾ ഒരു ക്രമസമാധാന പ്രശ്നമാകാൻ സാധ്യതയുണ്ട് എന്നതാണ് കാരണം.
അരിക്കൊമ്പൻ ദൗത്യം അനിശ്ചിതത്വത്തിൽ നിൽക്കെ കുങ്കിയാനകളെ അവിടെ നിർത്തുന്നത് ഉചിതമല്ല എന്ന് വനമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പ്രദേശത്ത് കുങ്കിയാനകളെ കാണാൻ ധാരാളം ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. ഈ ആൾക്കൂട്ട സാന്നിധ്യം പ്രശ്നമാണ്. അതുകൊണ്ട് അവയെ 301 കോളനിയിലേക്ക് മാറ്റും. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം അരിക്കൊമ്പനെ മാറ്റാനായി മറ്റൊരു സ്ഥലം കണ്ടുപിടിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here