ബിൽക്കിസ് ബാനുവിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

2002ലെ ഗുജറാത്ത് കലാപത്തതിനിടെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനൊന്ന് പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ് ബാനു നൽകിയ ഹര്‍ജി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തത് ചോദ്യം ചെയ്ത് വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജികളും ജസ്റ്റിസുമാരായ കെ.എം ജോജസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.

പ്രതികളെ കൂട്ടത്തോടെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബില്‍ക്കിസ് ബാനു ഹര്‍ജിയില്‍ പറയുന്നു. കുറ്റവാളികളെ ഒരുമിച്ച് ജയില്‍ മോചിതരാക്കിയത് തന്നെയും കുടുംബത്തെയും മാനസികമായി തകര്‍ക്കുന്ന നടപടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

2008ല്‍ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതോടെയാണ് ഗോധ്ര സബ് ജയിലില്‍ നിന്നും ഇവര്‍ മോചിതരായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here