ബിൽക്കിസ് ബാനുവിന്റെ ഹർജി പരിഗണിക്കുമെന്ന് സുപീംകോടതി

11 പ്രതികളെ വിട്ടയച്ച തീരുമാനത്തിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഹർജികൾ പരിഗണിക്കാമെന്ന് അറിയിച്ചത്. ഇതിനായി ഒരു ബെഞ്ച് രൂപീകരിക്കുമെന്നും കോടതി പറഞ്ഞു.

മുൻപ് ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ബിൽക്കിസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഹർജി പരിഗണിക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ബേല ത്രിവേദി പിന്മാറിയിരുന്നു. ശേഷമാണ് ഇപ്പോൾ ഡി വൈ ചന്ദ്രചൂഡ് ഹർജി പരിഗണിക്കാമെന്ന് അറിയിച്ചത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ 11 പേരെ വിട്ടയച്ചതിനെ ചോദ്യംചെയ്താണ് ബില്‍ക്കിസ് ബാനു സുപ്രിംകോടതിയെ സമീപിച്ചത്. ഗുജറാത്ത് സർക്കാർ 2022 ആഗസ്റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്. കേന്ദ്രത്തിന്‍റെ അംഗീകാരമുണ്ടെന്നും പ്രതികളുടെ നല്ലനടപ്പ് പരിഗണിച്ചാണ് മോചിപ്പിച്ചതെന്നുമായിരുന്നു വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News