സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ സുപ്രധാന ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ പങ്കാളികൾ ഹർജികൾ സമർപ്പിച്ചിരുന്നു. ഇതിൽ സുപ്രീംകോടതി പത്തു ദിവസത്തോളം വാദം കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്തി സ്വവർഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി ഇതേ ഹർജിയിൽ മുൻപ് വ്യക്തമാക്കിയിരുന്നു.
ALSO READ: ബൈഡൻ ഇസ്രയേലിലേക്ക്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here