ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്കെതിരെ എ. രാജ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ എ. രാജ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹൈകോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് വിധിയെന്നുമാണ് എ.രാജയുടെ വാദം.

പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഐഎമ്മിലെ എ. രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാറാണ് കോടതിയെ സമീപിച്ചത്. ഡി. കുമാറിന്റെ ഹര്‍ജി അംഗീകരിച്ചായിരുന്നു ഹൈക്കോടതി ദേവികുളത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. എന്നാല്‍ സംവരണത്തിന് എല്ലാ അര്‍ഹതയുമുള്ള വ്യക്തി തന്നെയാണ് താനെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ അപ്പീലില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

തന്റെ പൂര്‍വികര്‍ 1950 മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണ്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നും ഔദ്യോഗിക രേഖകള്‍ പരിശോധിക്കണമെന്നുമാണ് രാജയുടെ ആവശ്യം. അതേസമയം, എ. രാജയുടെ ഹര്‍ജിക്കെതിരെ ഡി. കുമാര്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News