അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണം; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തും.പേപ്പട്ടിയെന്ന് സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദനരഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Also Read- മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശമയച്ച പ്രതി അറസ്റ്റില്‍

കണ്ണൂര്‍ ജില്ലയില്‍ നായ്ക്കള്‍ കൂട്ടത്തോടെ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു. മുഴപ്പിലങ്ങാട് , പുഴാതി, നീര്‍വേലി എന്നിവിടങ്ങളിലെ ആക്രമണങ്ങളുടെ ദൃശ്യമാണ് നല്‍കിയത്. ഭിന്നശേഷിക്കാരനായ 11 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവം നേരത്തെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അവധികാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Also Read- ഒരു ഡോക്ടറുടെ പേരിൽ മാത്രം 83 ആശുപത്രികൾ;പരിശോധനയിൽ പുറത്തായത് വൻ തട്ടിപ്പ്

ഇക്കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് കണ്ണൂരില്‍ പതിനൊന്ന് വയസുകാരന്‍ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. നാടിനെ നടുക്കിയ സംഭവമായിരുന്നു അത്. വീടിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ തെരുവുനായ്ക്കല്‍ നിഹാലിനെ ആക്രമിക്കുകയായിരുന്നു. സംസാരശേഷിയില്ലാതിരുന്ന നിഹാലിന് നിലവിളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയെ കാണാതെ നാട്ടുകാരും വീട്ടുകാരും നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News