‘ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം’; ആകാശമധ്യേ ആടിയുലഞ്ഞ് വിമാനം, നിലവിളിച്ച് യാത്രക്കാർ- സ്കാൻഡിനേവിയൻ എയർലൈൻസിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

SCANDINAVIAN AIRLINES

‘ജീവൻ തിരിച്ചുകിട്ടുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല, അത്രയ്ക്ക് പേടിച്ചു’- സ്ഥിതി ഒന്ന് ശാന്തമായപ്പോൾ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിയാണ് ഇങ്ങനെ പറഞ്ഞത്. വിമാന യാത്രയുടെ സന്തോഷം, ആകാശ ദൃശ്യങ്ങൾ, കളി,ചിരി,വിനോദം…എന്നിങ്ങനെ വിവിധ തലങ്ങളിൽ യാത്രക്കാർ മുഴുകിയിരിക്കെയാണ് ഇടിത്തീപോലെ  പെട്ടെന്ന് വിമാനമൊന്ന് കുലുങ്ങിയത്.പിന്നീട് തങ്ങൾക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന അമ്പരപ്പിലായിരുന്നു ഏവരും.ചിലർ സീറ്റിൽ നിന്നും തെറിച്ചു വീണു, ചിലർ പറന്നു നടന്നു.ജീവന് വേണ്ടിയുള്ള നിലവിളിയിലും ഒരു അപകടവും വരുത്തരുതേ എന്ന പ്രാർഥനയിലുമായിരുന്നു യാത്രക്കാർ.

സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നിന്നും യുഎസിലെ മയാമിയിലേക്ക് പുറപ്പെട്ട സ്കാൻഡിനേവിയൻ എയർലൈൻസ് ഫ്ലൈറ്റ് 957 വളരെ അപ്രതീക്ഷിതമായാണ് ആകാശച്ചുഴിയിൽപെട്ടത്. പൈലറ്റുമാർക്ക് വിമാനത്തെ നിയന്ത്രിക്കാൻ കഴിയാഞ്ഞതോടെ സ്ഥിതി വളരെ സങ്കീർണമായി മാറി.

ALSO READ; അമേരിക്കയ്ക്ക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; ആരെയാണ് ട്രംപ് നിർദേശിച്ചത്?

സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം എണ്ണായിരത്തോളം അടി ഉയരത്തിൽ പറക്കവേയാണ് വിമാനത്തിന് അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നത്.വിമാനം വലിയ രീതിയിൽ കുലുങ്ങിയതോടെ യാത്രക്കാർ ചിലർസീറ്റിൽ നിന്നും തെറിച്ചു വീണു.ഒരു സ്ത്രീയുടെ കാല് സീലിങ്ങിലിടിച്ചു. യാത്രക്കാരുടെ ലഗേജുകൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവയെല്ലാം വിമാനത്തിലൂടെ പറന്നു നടന്നു.സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിന് പിന്നാലെ വിമാനം അടിയന്തിരമായി ഡെന്മാർക്കിലെ കോപ്പൻഹേഗനിലേക്ക് വഴി തിരിച്ചുവിട്ടു.വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് കോപ്പൻഹേഗനിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മയാമിയിലേക്കുള്ള യാത്ര അവർക്ക് ഇവിടെ നിന്നും തുടരാമെന്നും വിമാന കമ്പനി അറിയിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങൾ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News