അഭ്യസ്തവിദ്യരായ പട്ടിക വിഭാഗം യുവജനങ്ങളുടെ സമഗ്ര പുരോഗതിക്കായി ഉന്നതി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിക്കുന്നു. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേരള എംപവര്‍മെന്റ് സൊസൈറ്റിയും ഒപ്പിട്ടു. പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പു മന്ത്രി കെ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ സ്റ്റാര്‍ട്ടപ് മിഷന്‍ സി ഇ ഒ അനൂപ് അംബികയും എംപവര്‍മെന്റ് സൊസൈറ്റി സി ഇ ഒ എന്‍ പ്രശാന്തുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത.
Also Read: മിഠായി തെരുവിൽ ജി.എസ്.ടി വകുപ്പിൻറെ റെയ്ഡ്
എസ് സി – എസ് ടി സംരംഭകരെ കൂടുതല്‍ സഹായങ്ങളും സൗകര്യങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. പതിവ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏതൊരു അറിവും സംരംഭമായി വികസിപ്പിക്കാന്‍ ഇവിടെ
സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ണന്തലയില്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കര്‍ സ്ഥലം ഉന്നതി സ്റ്റാര്‍ട്ടപ്പ് സിറ്റിയായി വികസിപ്പിച്ചെടുക്കാനും പദ്ധതിയുണ്ട്.
പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി ആര്‍ മേഘശ്രീ, ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് മുരളി എം നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here