പട്ടികജാതി വികസനത്തിനായി മാറ്റിവെക്കുന്ന പതിനായിരക്കണക്കിന് കോടി രൂപ ചെലവഴിക്കാതെ ലാപ്സ് ആയി പോകുന്നുവെന്നു സമ്മതിച്ചു കേന്ദ്രസർക്കാർ. രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അഠവാലെ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ.
9818.24 കോടി (2018-19), 11042.26 കോടി(2019-20), 19922.35 കോടി(2020-21), 16942.04 കോടി(2021-22), 13961.54 കോടി (2022-23) എന്നിങ്ങനെയാണ് പ്രതിവർഷം ചെലവഴിക്കപ്പെടാതെ ലാപ്സ് ആയ തുക.
ALSO READ: ഭരണ നിര്‍വഹണത്തിന്റെ സ്വാദ് ആദ്യം അറിയേണ്ടത് ജനങ്ങള്‍: മുഖ്യമന്ത്രി
ഫണ്ടില്ലെന്ന കാരണം പറഞ്ഞു ദേശീയപട്ടികജാതിഫെല്ലോഷിപ്പ് വരെ വെട്ടിക്കുറച്ച ബിജെപി സർക്കാർ, പതിനായിരക്കണക്കിന് കോടി രൂപ പ്രതിവർഷം ലാപ്സ് ആക്കിക്കളയുന്നത് കടുത്ത അനീതിയാണ് എന്ന് വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിഷേധം ഈ അനീതിക്കെതിരെ ഉയരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here