ജപ്പാനിൽ പഠിക്കാൻ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

മെക്സ്റ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച് ജപ്പാൻ സർക്കാർ. അഞ്ച് വർഷ ബിരുദം, നാല് വർഷ കോളജ് ഓഫ് ടെക്നോളജി, മൂന്ന് വർഷ സ്പെഷലൈസ്ഡ് ട്രെയ്നിങ് കോളജ് എന്നീ കോഴ്സുകളാക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഒപ്പം നിയമം, ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി, സാഹിത്യം, ഇക്കണോമിക്സ്, സയൻസ്, കൃഷി തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിനും സ്കോളർഷിപ്പ് നൽകുന്നുണ്ട്.

ALSO READ: പോളിംഗില്‍ അപ്രതീക്ഷിത ഇടിവ്; വയനാട്ടില്‍ ഫലം പ്രവചനാതീതമാക്കി കണക്കുകള്‍

പ്ലസ്ടുവിന് 80% മാർക്കുള്ളവർക്കും 2000 ഏപ്രിൽ 2നു ശേഷം ജനിച്ചവർക്കും അപേക്ഷിക്കാം. ജാപ്പനീസ് ഭാഷയിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. പ്രതിമാസം 63,300 രൂപയോളമാണ് സ്കോളർഷിപ് തുകയായി ലഭിക്കുക. ഓരോ വിഭാഗത്തിലും പരമാവധി 12 പേർക്കു വരെ സ്കോളർഷിപ്പ് ലഭിക്കും. കോൺസുലേറ്റ് ജനറൽ ഓഫ് ജപ്പാൻ, 12/1, സെനറ്റോഫ് റോ‍ഡ്, ഫസ്റ്റ് സ്ട്രീറ്റ്, തേനാംപെട്ട്, ചെന്നൈ – 600018 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. 27 ആണ് അവസാന തീയതി.

ALSO READ: പുതിയ മാറ്റം; വാട്സ്ആപ്പിൽ ഇനി ആപ്പ് ഡയലർ ഫീച്ചർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News