ലോട്ടറി തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2024ലെ സ്‌കോളർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ലോട്ടറി ടിക്കറ്റ് വിൽപ്പന ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.

Also read:സിപിഐഎം ഉദുമ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം

ഈ വർഷം എസ്എസ്എൽസി പരീക്ഷ 80% മാർക്കോടെ വിജയിച്ച്, റഗുലർ ഹയർസെക്കൻഡറി പഠനത്തിനോ മറ്റു റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും റഗുലർ പ്രൊഫഷണൽ കോഴ്സുകൾ, ബിരുദബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയിൽ ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. ഫോൺ: 0497 2701081

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News