ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം:നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം, എം.ജെ.ഡി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ബിജു.പി.ജിയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ALSO READ:  ബഡായി പറയുന്ന മാധ്യമപ്രവര്‍ത്തകരെ നമുക്കിടയില്‍ ധാരാളം കാണാനാകും, അക്കൂട്ടത്തില്‍ ജോണ്‍ മുണ്ടക്കയത്തെ പെടുത്താന്‍ കഴിയുമോ?: സോളാര്‍ കഥയ്ക്ക് കിടിലന്‍ മറുപടിയുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷന്‍ ആവശ്യവുമായി പോയപ്പോള്‍ സ്‌കൂളില്‍ നിന്നുണ്ടായ ദുരനുഭവം വിദ്യാര്‍ഥിയുടെ മാതാവ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.അത് ശ്രദ്ധയില്‍പ്പെട്ട പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മിഷണറിനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News