‘ക്രിസ്എസ്ട്രല്ല’; ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ വാര്‍ഷികവും ക്രിസ്മസ് ആഘോഷവും

ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാര്‍ഷികാഘോഷവും ക്രിസ്മസ് ആഘോഷവും സ്‌കൂള്‍ മാനേജര്‍ റവ. ഫാ. പോള്‍ മങ്ങാട് സി.എം.ഐ യുടെ അദ്ധ്യക്ഷത യില്‍ നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ജിമ്മി മൂലയില്‍ സി.എം. ഐ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം ഡോ. ദിവ്യ എസ് അയ്യര്‍ ഐ. എ. എസ് (മാനേജിങ് ഡയറക്ടര്‍, വിഴിഞ്ഞം പോര്‍ട്ട്) നിര്‍വ്വഹിച്ചു.

Also Read: കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ് വിടുന്നു

യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ സഭയുടെ ഇടുക്കി ഭദ്രസനാധിപന്‍ സക്കറി യാസ് മോര്‍ ഫിലക്സിനോസ് തിരുമേനി ക്രിസ്മസ് സന്ദേശം നല്‍കി. വിവിധ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍മാരായ റവ. ഫാ. ഡോ. മാത്യു തെങ്ങുംപള്ളി സി.എം.ഐ. റവ. ഫാ. സേവ്യര്‍ അമ്പാട്ട് സി. എം.ഐ, റവ. ഫാ തോമസ് ചെന്നാട്ടുശ്ശേരി സി.എം.ഐ, വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. റോബിന്‍ പതിനാറില്‍ചിറ സി.എം.ഐ. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. 2023-24 അദ്ധ്യയന വര്‍ഷത്തെ പാഠ്യ-പാഠ്യേതര വിഭാഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള സമ്മാനവിതരണം വിശിഷ്ടാതിഥികള്‍ നിര്‍വ്വഹിച്ചു. കണ്‍വീനര്‍മാരായ നിമ്മു സൂസന്‍ ജോസഫ്, രശ്മി വി ആര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് പകിട്ടേകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News