61-ാമത് സ്കൂൾ കലോത്സവ മാധ്യമ അവാർഡ്; മികച്ച കവറേജിനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓൺലൈനിന്‌

2023 ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കവറേജിനുള്ള ഓണ്‍ലൈന്‍ മാധ്യമത്തിനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓൺലൈനിന്‌ ലഭിച്ചു. പത്ര-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമരംഗത്തെ മികച്ച പ്രകടനങ്ങള്‍ക്കാണ് മാധ്യമ അവാര്‍ഡ് നല്‍കി വരുന്നത്.

also read :ചെറുകുടല്‍ വിഷയം: അപ്പ മരിച്ച സാഹചര്യത്തിൽ സ്ട്രസ് ഉണ്ടായിരുന്നു, സംഭവിച്ചത് നാക്കു പി‍ഴയെന്ന് ചാണ്ടി ഉമ്മന്‍

കെ.ജെ.ജേക്കബ് (എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡെക്കാന്‍ ക്രോണിക്കിള്‍), വിനോദ് വൈശാഖി (മലയാള മിഷന്‍ രജിസ്ട്രാര്‍), വി.സലിന്‍ (അഡീഷണല്‍ ഡയറക്ടര്‍, പ്രോഗ്രാംസ് & കള്‍ച്ചര്‍, ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്) എന്നിവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. അവാര്‍ഡ് ജേതാക്കള്‍ക്ക് ശില്പവും പാരിതോഷികവും (വ്യക്തികള്‍ക്ക് 20,000/- രൂപയും സ്ഥാപനങ്ങള്‍ക്ക് 25,000/- രൂപയും) ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

also read :ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസം

ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍

അച്ചടി മാധ്യമം (മലയാളം)

1. മികച്ച റിപ്പോര്‍ട്ടര്‍ : .എ.കെ.ശ്രീജിത്ത് (മാതൃഭൂമി)

2. മികച്ച ഫോട്ടോഗ്രാഫര്‍ : പി.അഭിജിത്ത് (മാധ്യമം)

3. ജൂറിയുടെ പ്രത്യേക പരാമര്‍ശം : നിതീഷ് കൃഷ്ണന്‍ (സുപ്രഭാതം)

4. മികച്ച സമഗ്ര കവറേജ് : മലയാള മനോരമ, ദേശാഭിമാനി

5. മികച്ച കാര്‍ട്ടൂണ്‍ : റ്റി.കെ.സുജിത് (കേരള കൗമുദി)

അച്ചടി മാധ്യമം (ഇംഗ്ലീഷ്)

1. മികച്ച സമഗ്ര കവറേജ് : ദി ഹിന്ദു

2. മികച്ച റിപ്പോര്‍ട്ടര്‍ : പൂജ നായര്‍ പി. (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്)

3. മികച്ച ക്യാമറമാന്‍ : ഇ.ഗോകുല്‍ (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്)

ദൃശ്യ മാധ്യമം

1. മികച്ച റിപ്പോര്‍ട്ടര്‍ : റിയാസ്.കെ.എം.ആര്‍. (കേരള വിഷന്‍ ന്യൂസ്)

2. മികച്ച ക്യാമറമാന്‍ : രാജേഷ് തലവോട് (അമൃത ടി.വി.)

3. മികച്ച സമഗ്ര കവറേജ് : ഏഷ്യാനെറ്റ് ന്യൂസ്

ഓണ്‍ലൈന്‍ മീഡിയം (മികച്ച സമഗ്ര കവറേജ്)

1. ദ ഫോര്‍ത്ത്

2. കൈരളി ഓണ്‍ലൈന്‍

ശ്രവ്യ മാധ്യമം

റെഡ് എഫ്.എം റേഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News