സ്‌കൂൾ അസംബ്ലിക്കിടെ 30 സ്‌കൂൾ വിദ്യാർത്ഥിനികളുടെ മുടി പരസ്യമായി മുറിച്ച സംഭവം വിവാദമാകുന്നു. അസാമിലെ മജുലി ജില്ലയിലെ സ്‌കൂളിലായിരുന്നു സംഭവം.
വിദ്യാർത്ഥിനികൾ സ്‌കൂളിന്റെ പൊതു ഡ്രസ്സ് കോഡ് പാലിച്ചില്ല എന്ന് ആരോപിച്ചാണ് മുടി മുറിച്ചത്. സ്‌കൂളിൽ മുടി നീളത്തിൽ വളർത്തുന്നത് അനുവദനീയമല്ല. എന്നാൽ വിദ്യാർത്ഥിനികൾ മുടി നീളത്തിൽ വളർത്തി. തങ്ങൾ ഇക്കാര്യം പല പ്രാവശ്യം വിദ്യാർത്ഥനികളുടെ മാതാപിതാക്കളുമായി പങ്കുവെച്ചെന്നും എന്നാൽ അവരും ഇക്കാര്യം ചെവികൊണ്ടില്ലെന്നും സ്‌കൂൾ അധികൃതർ പറയുന്നു. അതിനാലാണ് തങ്ങൾ കുട്ടികളെ മര്യാദ പഠിപ്പിക്കാൻ തീരുമാനിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ALSO READ: തൂക്കിയിട്ടും ചേർത്തുകെട്ടിയും ഇന്ത്യൻ പതാക, അനാദരവ് കാട്ടി കോൺഗ്രസ് അനുകൂല കൂട്ടായ്മ
സംഭവത്തിൽ പ്രതിഷേധമറിയിച്ച് കുട്ടികളുടെ മാതാപിതാക്കളും രംഗത്തെത്തി. നിരവധി വിദ്യാർത്ഥികളുടെ മുൻപിൽവെച്ച് പരസ്യമായി കുട്ടികളുടെ മുടി വെട്ടിയത് അവരെ മാനസികമായി ബാധിച്ചെന്ന് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിനുശേഷം കുട്ടികൾ സ്‌കൂളിൽ പോകാൻ തയ്യാറാകുന്നില്ല. അവർ ഇപ്പോഴും നിരാശരായി ഇരിക്കുകയാണ്. നിയമം ഇത്തരത്തിൽ കയ്യിലെടുക്കാൻ ടീച്ചർമ്മാർക്ക് അധികാരമുണ്ടോ എന്നും അവർ ചോദിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here