വർക്കലയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

Accident

തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. വർക്കല കാറാത്തല സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു.

വർക്കല തെറ്റികുളത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇരുപതോളം കുട്ടികൾ സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നതായാണ് വിവരം. കുട്ടികൾക്ക് ആർക്കും തന്നെ പരുക്കില്ല.

Also Read: മദ്യപിച്ച് വാഹനമോടിച്ചു; കാര്‍ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

ഓട്ടോറിക്ഷ ഡ്രൈവർ വർക്കല തെറ്റിക്കുളം സ്വദേശി ഭാഗ്യശീലൻ (85) ഗുരുതരമായി പരുക്കേറ്റത്. ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.

Also Read: പത്തനംതിട്ടയിൽ ആംബുലൻസ് ബസുമായി കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്

അതേസമയം, അമിത വേഗതയിലെത്തിയ കാർ റോഡിലെ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് പേർ മരിച്ചു. ഗുജറാത്തിൽ അഹമ്മദാബാദിലാണ് സംഭവം. റോഡരികിലെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. ഡ്രൈവര്‍ ഗോപാല്‍ പട്ടേലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration