സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട പന്തളം കുളനട ഭിന്നശേഷിക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞമാസം ഇരുപത്തിയൊന്നാം തീയതി ആയിരുന്നു സംഭവം. അതേസമയം അധ്യാപകര്‍ വിവരം പഞ്ചായത്തില്‍ അറിയിച്ചിട്ടും ഒരാഴ്ച കഴിഞ്ഞാണ് അധികൃതര്‍ പോലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതു.

വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്‌കൂളിലെ ബസ് ഡ്രൈവര്‍ക്കെതിരെയാണ് പീഡന പരാതി. സ്‌കൂള്‍ അവധി ആണെന്ന് അറിയാതെ ബസ്റ്റോപ്പില്‍ നിന്ന് കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയാണ് ഡ്രൈവര്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ച അധ്യാപകര്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. അധ്യാപകര്‍ സംഭവം അധികൃതരെ അറിയിച്ചുവെങ്കിലും ഒരാഴ്ചയായിട്ടും സംഭവത്തില്‍ പരാതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യറായില്ല. പരാതി ഉയര്‍ന്നുവന്ന ഘട്ടത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും, തുടര്‍ച്ചയായി ഉള്ള അവധി ദിവസങ്ങളുമാണ് പരാതി പോലീസില്‍ അറിയാക്കാന്‍ വൈകിയതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് നല്‍കന്നു വിശദീകരണം.

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥലത്ത് ഇല്ലാതിരുന്നതും പരാതി വൈകാന്‍ കാരണമായെന്നും പ്രസിഡണ്ട് പറഞ്ഞു.അതേ സമയം ബസ് ഡ്രൈവറെ ഇലവന്തിട്ട പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് ഇലവന്തിട്ട സിഐ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration