ഇരുപതോളം കുട്ടികളുടെ ജീവന്‍ രക്ഷിച്ചാണ് അയാള്‍ മരണത്തിന് കീഴടങ്ങിയത്.വേദന കൊണ്ട് പിടയുന്നതിനിടയിലാണ് തന്റെ കൈയിലുള്ള 20 പേരുടെ ജീവന്‍ തമിഴ്‌നാട്ടിലെ ഒരു സ്‌കൂള്‍ ബസ് ഡ്രൈവര്‍ സുരക്ഷിതമാക്കിയത്. നാടിനാകെ അഭിമാനവും വേദനയുമായിരിക്കുകയാണ് വെള്ളക്കോവില്‍ കെസിപി നഗറില്‍ താമസിക്കുന്ന സെമലയ്യപ്പന്.
സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ സെമലയ്യപ്പന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. എന്നാല്‍ സ്വന്തം ജീവന്‍ പോലും മറന്ന് ബസിലുണ്ടായിരുന്ന 20 കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷമാണ് സെമലയ്യപ്പന്‍ മരണത്തിന് കീഴടങ്ങിയത്. യഥാര്‍ഥ ഹീറോ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിച്ചത്. അയ്യന്നൂരിലെ സ്വകാര്യ സ്‌കൂളില്‍ ബസ് ഡ്രൈവറായി ഒരു വര്‍ഷം മുമ്പാണ് സോമലയപ്പന്‍ ജോലിയില്‍ പ്രവേശിച്ചത്. ഡ്രൈവറുടെ ഈ പ്രവര്‍ത്തിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. സെമലയ്യപ്പന്റ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here