കുട്ടികൾക്ക് സ്കൂൾ വൃത്തിയാക്കൽ ജോലി ;ബാഗിൽ തലവെച്ച് സുഖമായി ഉറങ്ങി അധ്യാപകൻ;വീഡിയോ വൈറൽ

സ്കൂളിന്റെ മുറ്റം വൃത്തിയാക്കുവാൻ വിദ്യാർത്ഥികളോട് പറഞ്ഞിട്ട് സുഖമായി കിടന്നുറങ്ങുന്ന അധ്യാപകന്റെ വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഛടാര്‍പുരിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ നിന്നുള്ളതാണ് വീഡിയോ. ലവകുശ്നഗറലുള്ള സ്കൂളിലെ പ്രധാന അധ്യാപകനാണ് കുട്ടികൾക്ക് സ്കൂൾ വൃത്തിയാക്കൽ ജോലി നൽകിയിട്ട് ബാഗിൽ തലവെച്ച് ഉറങ്ങുന്നത്.

Also Read: ‘മാസ്ക് ധരിച്ച’ ബൈക്ക് പിടികൂടി മോട്ടോർവാഹനവകുപ്പ്

സംഭവം നാട്ടുകാരാണ് മൊബൈലില്‍ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത് . വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

കുട്ടികളുടെ ബാഗുകള്‍ കൂട്ടിയിട്ട് ഫാന്‍ ഓണ്‍ ചെയ്ത് ക്ലാസ് മുറിയില്‍ കിടന്നുറങ്ങുന്ന അധ്യാപകനെ ആണ് വിഡിയോയിൽ കാണുന്നത്. കുറച്ചു കുട്ടികൾ പുറത്ത് കളിച്ചു നടക്കുന്നതും കുറച്ചു പെണ്‍കുട്ടികള്‍ സ്കൂള്‍ മുറ്റം അടിച്ചുവാരുന്നതും വിഡിയോയില്‍ കാണാം.

സംഭവം വൈറലായതോടെ അന്വേഷണ നടപടികള്‍ക്ക് അധികൃതര്‍ക്ക് ഉത്തരവിട്ടിട്ടുണ്ട് .മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും സ്കൂളിലെ പ്രധാന അധ്യാപകനെതിരെ വേണ്ട നടപടികൾ സ്വീകരിക്കുകയാണെന്നുംജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവി എം.കെ കൗട്ടറി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News