മധ്യപ്രദേശിൽ പൊട്ടിട്ട് സ്‌കൂളില്‍ എത്തി; പ്രവേശനം നിഷേധിച്ച് അധികൃതർ

പൊട്ടിട്ട് സ്‌കൂളില്‍ വന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ പ്രവേശനം നിഷേധിച്ചതായി പരാതി. മധ്യപ്രദേശ് ഇന്‍ഡോറിലെ ശ്രീ ബാലവിജ്ഞാന്‍ ശിശുവിഹാര്‍ ഹൈസെക്കന്‍ഡറി സ്‌കൂളിലാണ് വിചിത്ര സംഭവം. പൊട്ടിട്ട് സ്‌കൂളില്‍ വന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ശിക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പൊട്ടിട്ട് വരുന്നത് ഇനിയും ആവര്‍ത്തിച്ചാല്‍ ടിസി നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി ഒരു വിദ്യാര്‍ത്ഥി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാപ്പ് പറഞ്ഞു.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മംഗളേഷ് വ്യാസാണ് സംഭവത്തില്‍ നടപടി സ്വീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ ഉറപ്പുനല്‍കി.

സ്ഥാപനത്തില്‍ എല്ലാ മതങ്ങളും തമ്മില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ സ്‌കൂള്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളില്‍ അച്ചടക്കം പാലിക്കുന്നതിന് യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടാം. എന്നാല്‍ ഒരു വിദ്യാര്‍ത്ഥി തന്റെ ജന്മദിനത്തിലോ, ആരാധനയ്ക്ക് ശേഷമോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക അവസരത്തിലോ പൊട്ടിട്ട് സ്‌കൂളില്‍ വന്നാല്‍ അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാനാവില്ലെന്നും വ്യാസ് കൂട്ടിച്ചേര്‍ത്തു.

Also Read: മോദിയുടെ ഫ്രാൻസ് സന്ദർശനം; 26 റഫാൽ നാവിക വിമാനങ്ങൾക്കായി കരാറിൽ ഒപ്പിടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News