‘സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മാമന്‍ തന്നെ ചെയ്യണം’; മന്ത്രി വി ശിവന്‍കുട്ടിക്ക് നാലാംക്ലാസ്സുകാരിയുടെ ക്ഷണക്കത്ത്

സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി മന്ത്രി വി.ശിവന്‍കുട്ടിയെ ക്ഷണിച്ച് നാലാംക്ലാസ്സുകാരി. കുട്ടിയുടെ കത്ത് ഇതിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു. പത്തനംതിട്ട വള്ളിക്കോട് സര്‍ക്കാര്‍ സ്‌കൂളിലെ നാലാം ക്ലാസുകാരി ആദിതയാണ് മന്ത്രി വി ശിവന്‍കുട്ടിയെ ക്ഷണിച്ച് കത്ത് എഴുതിയത്.

ALSO READ:കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഒരാള്‍ മരിച്ചു

സ്‌നേഹം നിറഞ്ഞ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി മാമന്… എന്നാണ് കത്ത് തുടങ്ങുന്നത്. മന്ത്രി തന്നെ ചടങ്ങ് ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ആദിത കുറിച്ചു. ആദിത എഴുതിയ ക്ഷണക്കത്ത് മന്ത്രി ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചു. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ മന്ത്രിക്കൊപ്പം ആദിത നില്‍ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.

ALSO READ:‘മഴക്കെടുതി; കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്രസഹായം അടിയന്തരമായി പ്രഖ്യാപിക്കണം’ കെ രാധാകൃഷ്ണൻ എംപി

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

പുതിയ ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പത്തനംതിട്ട വള്ളിക്കോട് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിലെത്തിയത് ഒരു പ്രത്യേക ക്ഷണം കൂടി സ്വീകരിച്ചാണ്. സ്കൂളിലെ നാലാം ക്ലാസ്സുകാരി ആദിതയുടെ ഒരു ക്ഷണം l. സ്കൂളിൽ എത്തിയപ്പോൾ കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ ആദിതയെ പരിചയപ്പെടുത്തി…
മോൾക്കും കൂട്ടുകാർക്കും എല്ലാവിധ ആശംസകളും സ്നേഹവും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News