ഡ്രൈഡേ ആചരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിച്ചു

ഡ്രൈഡേ ആചരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർഥികളിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകളിലും സർക്കാർ സ്വകാര്യ ഓഫീസുകളിലും വീടുകളിലും ആചരിക്കാൻ തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ഇന്ന് ആരോഗ്യ അസംബ്ലികൾ സംഘടിപ്പിച്ചത്. ആരോഗ്യ അസംബ്ലിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം പേരൂർക്കട ഗേൾസ് ഹൈസ്കൂളിൽ നിർവഹിച്ചു.

സ്കൂൾ കാമ്പസുകളിൽ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്താൻ സഹായിക്കുന്നുവെന്നും, മാലിന്യ സംസ്‌കരണം, പുനരുപയോഗം, ശുചിത്വത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് അവരെ പഠിപ്പിക്കുന്നത് അടുത്തുള്ള ചുറ്റുപാടുകൾക്ക് ഗുണം ചെയ്യുന്നതിനൊപ്പം, വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ ശീലങ്ങൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

സമൂഹമാകെ ഈ ദൗത്യം ഏറ്റെടുക്കണ മെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ അസംബ്ലിയുടെ ഭാഗമായി സ്കൂളുകളിൽ ഉറവിട നശീകരണം അടക്കമുള്ള ശുചീകരണ പ്രവർത്തികളും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News