തമിഴ്‌നാട്ടിൽ ശക്തമായ മഴ; 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് ;8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി

Rain Alert

തമിഴ്‌നാട്ടിൽ അതിശക്തമായ മഴ. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും മഴ മുന്നറിയിപ്പ് ഉണ്ട്. അതിശക്തമായ മഴ തമിഴ്‌നാട്ടിൽ തുടരുന്നതിനാൽ ഇന്ന് 8 ജില്ലകളിൽ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പേട്ട്, മയിലാടുതുറൈ, പുതുചേരിയിലെ കാരയ്ക്കൽ, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിലാണ് അവധി.

Also read: കുടയെടുത്തോണം! സംസ്ഥാനത്ത് ശക്തമായ മഴ തുടരും

മഴ ശക്തമായതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള വിമാന സർവീസുകളും പ്രതിസന്ധിയിലാണ്. നിരവധി വിമാനങ്ങൾ വൈകുകയോ റദ്ധാക്കുകയോ ചെയ്തിട്ടുണ്ട്. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also read: മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ

രാമേശ്വരത്തും പാമ്പനിലും മൊബൈൽ ഫോൺ നെറ്റ്‌വർക്കിൽ തടസങ്ങൾ നേരിടുന്നുണ്ട്. ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ‌ റിപ്പോർട്ടുകൾ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ മഴ. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും അവധിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News