സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിലെ സ്കൂളുകൾക്ക്അവധി. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധിയും നവകേരള സദസ് പ്രമാണിച്ച് എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്കൂളുകൾക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ അറിയിച്ചു.

ALSO READ:കാശ്മീർ വാഹനാപകടം; നാല് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

എറണാകുളം ജില്ലയിൽ നവകേരള സദസ് പ്രമാണിച്ച് എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ഗതാഗത കുരുക്ക് മൂലം വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി നൽകിയത്. പകരം മറ്റൊരു അവധി ദിനത്തിൽ ക്ലാസ് നടത്താനും നിർദേശം നൽകി.

ALSO READ:28-ാമത്‌ ഐ എഫ് എഫ് കെക്ക് ഇന്ന് തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News