63-ാമത് കലോത്സവം; ഊട്ടുപുരയുടെ പാലുകാച്ചൽ ചടങ്ങ് ഇന്ന്

കലോത്സവത്തിന് എത്തുന്നവർക്ക് രുചിക്കൂട്ട് തയ്യാർ. ഒരേസമയം നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കിയത്. പുത്തരികണ്ടം മൈതാനിയിൽ തയ്യാറാക്കിയ കലവറയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ എത്തിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പാലുകാച്ചൽ ചടങ്ങ് മന്ത്രി വി ശിവൻകുട്ടി ഉത്ഘടനം ചെയ്യും.
also read: സ്കൂൾ കലോത്സവം: സ്വര്‍ണ കപ്പിന് നാളെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും

ഏതു പരിപാടിക്കും അതിന്‍റെ സ്വാദ് കൂട്ടുന്നത് ഭക്ഷണമാണ്. 63-ാമത് കലോത്സവത്തിന്‍റെ ഊട്ടുപുരയും തയ്യാറായി. ഭക്ഷണം വയറു നിറയിക്കുമ്പോൾ മനസ്സു നിറയ്ക്കാൻ സംഗീതവും ഭക്ഷണ പന്തലിൽ ഉണ്ടാകും. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല . ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ. ഇന്ന് വൈകിട്ട് അത്താ‍ഴ ഭക്ഷ വിതരണത്തോടെ ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കും. 

ഭക്ഷണ കലവറ മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ജി.ആർ അനിൽ എന്നിവർ സന്ദർശിച്ചു. എല്ലാം പൂർത്തിയായതായി മന്ത്രിമാരും, ഭക്ഷണ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കൽ തുടരുകയാണ്. 12 ബിആർസികളിൽ നിന്നും ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ സിഐടിസു, ഡിവൈഎഫ്ഐ പ്രവർത്തകരുടെ സഹായത്തോടെയാണ് കലവറയിലേക്ക് എത്തിച്ചത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News