63ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 14 ജില്ലകളിൽ നിന്നായി 15,000 ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിന് തലസ്ഥാനത്തേക്ക് എത്തുക. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കും. സ്വർണകപ്പ് ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്ത് എത്തും.
25 വേദികൾക്കും നന്ദികളുടെ പേരുകളാണ് നൽകിട്ടുള്ളത്. പ്രധാന വേദിയായ സെന്‍ട്രൽ സ്റ്റേഡിയത്തിന് ഭാരതപ്പുഴ എന്നു പേരിട്ടിരുന്നെങ്കിലും, എം ടി യോടുള്ള ആദരസൂചകമായി എം ടി നീള എന്ന് പേരു പുനർനാമകരണം ചെയ്തു. ഓരോ വേദിയിലേക്കും വേഗത്തിൽ എത്താൻ ക്യൂ ആർ കോഡ് സംവിധാനമുണ്ട്.
വേദികളിലെല്ലാം ഡോക്ടർമാരുടെ സേവനവും, ആംബുലൻസും ഒരുക്കിയിട്ടുണ്ട്.
മത്സര ഫലങ്ങൾ വേദികൾക്കരികിൽ ഡിജിറ്റൽ സൗകര്യത്തോടെ പ്രദർശിപ്പിക്കും. മത്സരങ്ങൾ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് ഉത്സവം എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്.
also read: സ്കൂൾ കലോത്സവം: സ്വര്‍ണ കപ്പിന് നാളെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും
കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നീ 5 അഞ്ച് ഗോത്ര നൃത്തരൂപങ്ങൾ ആണ് വേദിയിൽ എത്തുക. സംസ്കൃതോത്സവവും അറബിക് കലോത്സവം ഇതിനൊപ്പം നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here