സംസ്ഥാന കലോത്സവത്തിന് അഴകേകി സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം

kerala-school-kalolsavam-2025

63 ആമത് സംസ്ഥാന കലോത്സവത്തിന് അഴകേകി സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം. ഈ വർഷത്തെ പ്രധാന പ്രത്യേകതയായ തദ്ദേശീയ കലാരൂപങ്ങളും ഉൾപ്പെടുത്തിയായിരുന്നു നൃത്താവിഷ്കാരം. കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്നാണ് സ്വാഗത നൃത്തം അവതരിപ്പിച്ചത്.

കലോത്സവ വേദിയിൽ അരങ്ങേറുന്ന എല്ലാ കലാരൂപങ്ങളുടെയും സംഗമ നൃത്താവിഷ്കാരം.. കഥകളി മുതൽ കളരിപ്പയറ്റ് വരെയുള്ള കേരളത്തിന്റെ തനത് രൂപങ്ങൾ. ഈ വർഷത്തെ പ്രധാന പ്രത്യേകതയായ തദ്ദേശീയ കലാരൂപങ്ങളും ഉൾപ്പെടുത്തിയതോടെ സ്വാഗത നൃത്തത്തിന് അഴകേറി.

also read: തലസ്ഥാന നഗരിയിൽ കലയുടെ കേളീരവം ഉയരുന്നു, സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്ന് പ്രൗഢ ഗംഭീര തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്ത ആവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതു വിദ്യാലയത്തിലെ കുട്ടികളും ചേർന്നാണ് അവതരിപ്പിച്ചത്. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി സ്വാഗത ഗാന നൃത്താവിഷ്കാരം നടത്തിയ കുട്ടികൾക്ക് സ്നേഹോപഹാരം സമ്മാനിച്ചു.

കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾ കൂടി മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നീ 5 അഞ്ച് ഗോത്ര നൃത്തരൂപങ്ങൾ ആണ് വേദിയിൽ എത്തുക. കൂടാതെ സംസ്കൃതോത്സവവും അറബിക് കലോത്സവം ഇതിനൊപ്പം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here