മലപ്പുറത്ത് എംഡിഎംഎയുമായി എയ്ഡഡ് സ്‌കൂള്‍ മാനേജരും സുഹൃത്തും പിടിയില്‍. അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം പരിസരത്തു നിന്ന് 104 ഗ്രാം എംഡിഎംഎയുമായി 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കാറിന്റെ മുന്‍വശത്ത് എന്‍ജിന് അടിയിലായി രഹസ്യ അറയില്‍ ഒളിപ്പിച്ച ലഹരിമരുന്ന് പൊലീസ് കണ്ടെടുത്തു.
തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ (39), കൊടിഞ്ഞിയത്ത് ഷാനിദ് (30) എന്നിവരെയാണ് പെലീസ് പിടികൂടിയത്. എയ്ഡഡ് സ്‌കൂള്‍ മാനേജരാണ് ദാവൂദ് ഷമീല്‍. ദാവൂദ് ഷമീല്‍ ബെംഗളൂരുവിലും നാട്ടിലും ഇവന്റ് മാനേജ്‌മെന്റും നടത്തുന്നുണ്ട്. കൂട്ടുപ്രതി ഷാനിദും ദാവൂദ് ഷമീലിന്റെ കൂടെയാണു ജോലി ചെയ്യുന്നത്.
മുന്‍പ് പലതവണ ഇതേ രീതിയില്‍ ലഹരിമരുന്ന് കടത്തിയതായി പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.പിടികൂടിയ എംഡിഎംഎ ലഹരിമരുന്നിന് 5 ലക്ഷത്തിലേറെ രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ ജോലിയുടെ ഭാഗമായി പോയി വരുന്നതിന്റെ മറവിലാണു പ്രതികള്‍ ലഹരിക്കടത്തിലേക്കിറങ്ങിയത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, മലപ്പുറം ഡിവൈഎസ്പി പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്‍, എസ്‌ഐ ഷിജോ സി.തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here